---
title: "മാരക ലഹരി മരുന്നായ എംഡിഎംഎ യും കഞ്ചാവുമായി തളിപ്പറമ്പ് കുപ്പം സ്വദേശി പിടിയിൽ"
english_title: "mdma, drug case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22371/mdma-drug-case"
published_at: "2022-01-24T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee2b3728c23_Untitled-2 web.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എംഡിഎംഎ യും കഞ്ചാവുമായി തളിപ്പറമ്പ് കുപ്പം സ്വദേശി പിടിയിൽ

> **Lead Summary:** ലഹരിമരുന്നു വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് കുപ്പം സ്വദേശി കെ എം അനസ് നെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

## Article Content

ലഹരിമരുന്നു വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് കുപ്പം സ്വദേശി കെ എം അനസ് നെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും 100 മില്ലിഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിമരുന്ന് കടത്തിയ kl59 x1690 നമ്പർ ബിഎംഡബ്ല്യു ബൈക്കും പിടിച്ചെടുത്തു.

തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ ടിവിയും പാർട്ടിയും തളിപ്പറമ്പ് കാക്കാത്തോട് ബസ് സ്റ്റാൻഡിനു സമീപം വെച്ച് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ കെ.പി.മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ, ഇബ്രാഹിം ഖലീൽ, മുഹമ്മദ് ഹാരിസ് .കെ, റെനിൽ കൃഷ്ണൻ.പി.പി എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22371/mdma-drug-case)