---
title: "മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു"
english_title: "A housewife died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223525/a-housewife-died"
published_at: "2024-07-28T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a637cfaa9cf_Untitled-2-web.jpg"
keywords: []
---

# മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

> **Lead Summary:** കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ പരിസരത്തു നിന്നാണ് നഫീസക്ക് പൊള്ളലേറ്റത്.

## Article Content

കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ പരിസരത്തു നിന്നാണ് നഫീസക്ക് പൊള്ളലേറ്റത്.

അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടയില്‍ തീ പടർന്ന് പിടിച്ചാണ് ഇവർക്ക് പൊള്ളലേറ്റത്.

ഭര്‍ത്താവ്: കുഞ്ഞമ്മദ്. മക്കള്‍: മുഹമ്മദ് ഷഹാന്‍, ഒമര്‍ ശാമില്‍, ഷഹനാസ്. മരുമക്കള്‍: ഇര്‍ഷത്ത്, ഉമ്മുല്‍ ഹൈര്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223525/a-housewife-died)