---
title: "അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു, വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും"
english_title: "The search for Arjun ended on the twelfth day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223337/the-search-for-arjun-ended-on-the-twelfth-day"
published_at: "2024-07-27T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a512a901bc8_Untitled-2-web.jpg"
keywords: []
---

# അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു, വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും

> **Lead Summary:** **ബം​ഗളൂരു: **ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു. നാളെ രാവിലെ 9 മണിക്ക് ദൗത്യം പുനഃരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച സ്പോട്ട് നാലിലായിരുന്നു ഇന്നത്തെ പരിശോധനകൾ നടന്നത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദ​ഗ്ധരാണ് ഇന്ന് പരിശോധന നടത്തിയിരുന്നത്.

## Article Content

**ബം​ഗളൂരു: **ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു. നാളെ രാവിലെ 9 മണിക്ക് ദൗത്യം പുനഃരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച സ്പോട്ട് നാലിലായിരുന്നു ഇന്നത്തെ പരിശോധനകൾ നടന്നത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദ​ഗ്ധരാണ് ഇന്ന് പരിശോധന നടത്തിയിരുന്നത്.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. വെള്ളത്തിനടിയിലെ പാറക്കല്ലുകളടക്കം തിരച്ചിലിനു വെല്ലുവിളിയായി. വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് കർവാർ എംഎൽഎ പറഞ്ഞു. മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223337/the-search-for-arjun-ended-on-the-twelfth-day)