---
title: "കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു, ഒരാൾക്ക് പരിക്ക്"
english_title: "Heavy winds uprooted trees and damaged the roof of a house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223332/heavy-winds-uprooted-trees-and-damaged-the-roof-of-a-house"
published_at: "2024-07-27T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a510385deb9_news-card.jpg"
keywords: []
---

# കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു, ഒരാൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **കനത്ത കാറ്റിൽ കണ്ണൂർ ചെറുപുഴയിൽ മരങ്ങൾ കടപുഴകി വീണ് വീടിൻറ മേൽക്കൂര തകർന്നുവീണു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മീൻ തുള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം.

## Article Content

**കണ്ണൂർ: **കനത്ത കാറ്റിൽ കണ്ണൂർ ചെറുപുഴയിൽ മരങ്ങൾ കടപുഴകി വീണ് വീടിൻറ മേൽക്കൂര തകർന്നുവീണു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മീൻ തുള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം.

കൊച്ചുകരിയിൽ ഓമനയുടെ വീടിൻറെ മേൽക്കൂരയാണ് തകർന്നുവീണത്. ഉറങ്ങി കിടക്കുകയായിരുന്നു മകൻ അഭിലാഷിന്റെ ഭാര്യ സോഫിയക്ക് പരിക്കേറ്റു. മൂന്നും പത്തും വയസ്സുള്ള രണ്ട് കുട്ടികളും അഭിലാഷും അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്ലാവ് തേക്ക് കവുങ്ങ് എന്നിവ ഉൾപ്പെടെയുള്ള മരങ്ങളാണ് വീടിൻറെ മുകളിലേക്ക് വീണത്. മേൽക്കൂര പൂർണ്ണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223332/heavy-winds-uprooted-trees-and-damaged-the-roof-of-a-house)