റോട്ടറി ക്ലബ്ബിന്റെ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കം

റോട്ടറി ക്ലബ്ബിന്റെ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കം
Jul 27, 2024 07:00 PM | By Sufaija PP

പഴയങ്ങാടി : തൊഴിലില്ലാത്ത യുവതീ യുവാക്കളെ സംരംഭകരാക്കി മാറ്റുന്നതിനുള്ള ഒരു നൂതന പദ്ധതിക്ക് റോട്ടറി ക്ലബ്ബ് ഓഫ് പയങ്ങാടി തുടക്കം കുറിച്ചു. റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച പഴയങ്ങാടി റോട്ടറി ക്ലബ്ബ് ഓഫീസിൽ നടന്നു. കണ്ണൂർ മിഡ് സോണിലെ തൊഴിലില്ലാത്ത യുവതീ യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 120-ഓളം താല്പരഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.

പരിപാടി ഉദ്ഘാടനം ചെയ്തത് റോട്ടറി ക്ലബ് ജില്ലാ ജനറൽ സെക്രട്ടറി ആയ RTn Er. സീ ആർ നമ്പ്യാർ ആയിരുന്നു. സോണൽ കോർഡിനേറ്റർ ആയ Rtn MPHF വി കെ വി മനോജ് സ്വാഗതം പറഞ്ഞു. പരിശീലന പദ്ധതിയെ കുറിച്ച് വിശദമായി സംസാരിക്കാൻ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജയചന്ദ്രൻ സി.വി.യും ഫാക്കൽറ്റി റോഷ്‌നിയും സദസിനെ അഭിമുഖീകരിച്ചു. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് വിവിധ തൊഴിൽ മേഖലകളിലെ അറിവും പരിശീലനവും നൽകും. തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും സ്വന്തമായി തൊഴിൽ തുടങ്ങുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിന് റോട്ടറി ക്ലബ്ബിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് ക്ലബ് പ്രസിഡന്റ് പ്രമോദ് പി പി പറഞ്ഞു. പരിശീലനത്തിന്റെ വിജയത്തിന് സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിപാടിക്ക് അസിസ്റ്റന്റ് ഗവർണർ ഡോ : ശ്രീജൻ സി കെ, പ്രോഗ്രാം ചെയർ അനീഷ് കുമാർ പി കെ എന്നിവർ നേതൃത്വം നൽകി. റോട്ടറി ക്ലബ്ബ് സെക്രട്ടറി പവിത്രൻ.പി.പി. നന്ദി പ്രകാശനം ചെയ്തു

Roodset Institute Vocational Training

Next TV

Related Stories
പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9ന്

Sep 8, 2024 09:39 AM

പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9ന്

പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9...

Read More >>
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Sep 7, 2024 08:54 PM

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍...

Read More >>
വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

Sep 7, 2024 08:43 PM

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി...

Read More >>
ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

Sep 7, 2024 08:39 PM

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 07:06 PM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

Sep 7, 2024 06:59 PM

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍...

Read More >>
Top Stories