---
title: "മകൻ്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് വാഹനാപകടത്തിൽ മരണപ്പെട്ടു"
english_title: "Father died in a car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223299/father-died-in-a-car-accident"
published_at: "2024-07-27T18:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4f5cfdcde8_Untitled-2-web.jpg"
keywords: []
---

# മകൻ്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് വാഹനാപകടത്തിൽ മരണപ്പെട്ടു

> **Lead Summary:** **നാറാത്ത്: **നാറാത്ത് ആലിങ്കീലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് മാലോട്ട് സ്വദേശി മരിച്ചു. നാറാത്ത് ജുമാമസ്‌ജിദിനു സമീപത്തെ ഹംസഹാജിയുടെ മകളുടെ ഭർത്താവ് മാലോട്ട് സ്വദേശി അശ്റഫ് ആണ് മരണപ്പെട്ടത്.

## Article Content

**നാറാത്ത്: **നാറാത്ത് ആലിങ്കീലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് മാലോട്ട് സ്വദേശി മരിച്ചു. നാറാത്ത് ജുമാമസ്‌ജിദിനു സമീപത്തെ ഹംസഹാജിയുടെ മകളുടെ ഭർത്താവ് മാലോട്ട് സ്വദേശി അശ്റഫ് ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് അപകടം.ബുള്ളറ്റ് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ അശ്റഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അടുത്ത ആഴ്ച മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223299/father-died-in-a-car-accident)