---
title: "46 ലക്ഷത്തിലധികം കുഴൽപ്പണവുമായി പയ്യന്നൂരിൽ മൂന്നു പേർ പിടിയിലായി"
english_title: "Three people were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223279/three-people-were-arrested"
published_at: "2024-07-27T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4d8282ba91_news-card.jpg"
keywords: []
---

# 46 ലക്ഷത്തിലധികം കുഴൽപ്പണവുമായി പയ്യന്നൂരിൽ മൂന്നു പേർ പിടിയിലായി

> **Lead Summary:** **പയ്യന്നൂർ:** ലഹരിമരുന്ന് പിടികൂടാനെത്തിയ പോലീസ്തീവണ്ടിയിൽ കടത്തികൊണ്ടു വന്ന മതിയായ രേഖകളില്ലാത്ത 46 ലക്ഷത്തിൻ്റെ കുഴൽപണവുമായി മൂന്നു പേരെ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ ശിവരാജ് ,ആദർശ് , സത്യവാൻ എന്നിവരെയാണ് ഡിവൈഎസ്.പി.കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ.സി.സനീതും സംഘവും പിടികൂടിയത്.

## Article Content

**പയ്യന്നൂർ:** ലഹരിമരുന്ന് പിടികൂടാനെത്തിയ പോലീസ്തീവണ്ടിയിൽ കടത്തികൊണ്ടു വന്ന മതിയായ രേഖകളില്ലാത്ത 46 ലക്ഷത്തിൻ്റെ കുഴൽപണവുമായി മൂന്നു പേരെ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ ശിവരാജ് ,ആദർശ് , സത്യവാൻ എന്നിവരെയാണ് ഡിവൈഎസ്.പി.കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ.സി.സനീതും സംഘവും പിടികൂടിയത്.

ഇന്ന് രാവിലെ 9.45 മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷന് പുറത്തു വെച്ചായിരുന്നു പരിശോധനയിൽ കുഴൽപണവുമായി യുവാക്കളെ പോലീസ് പിടികൂടിയത്. യുവാക്കളേയുംപണവും പോലീസ് കസ്റ്റഡിയിലെടുത്തു. രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ പോലീസ് പണം കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223279/three-people-were-arrested)