---
title: "കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു."
english_title: "budget"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222799/budget"
published_at: "2024-07-25T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2567301bae_new-copyyy.jpg"
keywords: []
---

# കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

> **Lead Summary:** പരിയാരം : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്തുകൊണ്ട് പ്രതിഷേധിച്ചു.

## Article Content

പരിയാരം : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്തുകൊണ്ട് പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സൂരജ് പരിയാരം മുഖ്യപ്രഭാഷണം നടത്തി.

തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കെ എം രവീന്ദ്രൻ, മഹിളാ കോൺഗ്രസ്‌ പരിയാരം മണ്ഡലം പ്രസിഡന്റ്‌ വിജീഷ പ്രശാന്ത്, ജെയ്സൺ പരിയാരം, അബു താഹിർ പി സി, സജിൻ വണ്ണാരത്ത്, ശ്രീരാഗ് ശ്രീധരൻ, ഗിജിൻ പി ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222799/budget)