---
title: "കേന്ദ്രബജറ്റിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു"
english_title: "DYFI organized a protest in Kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222561/dyfi-organized-a-protest-in-kannur"
published_at: "2024-07-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0db371ea47_news-card.jpg"
keywords: []
---

# കേന്ദ്രബജറ്റിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

**കണ്ണൂർ : **കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ച് പ്രതിഷേധിച്ചു.

കേരളത്തെ പാടെ അവഗണിക്കുന്നതും രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് യാതൊരു പരിഹാരവും നിർദ്ദേശിക്കാത്തതുമായ കേന്ദ്ര ബജറ്റ് കേരള വിരുദ്ധവും യുവജന വിരുദ്ധവുമാണ്. കേരളം എന്ന പദം പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. അതേസമയം ബിജെപിയെ താങ്ങി നിർത്തുന്ന ആന്ധ്രപ്രദേശ് ബീഹാർ എന്നീ സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ വാരിക്കോരി കൊടുത്തു.

പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ പി അൻവീർ, എം ശ്രീരാമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ പി, പി ശ്രുതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222561/dyfi-organized-a-protest-in-kannur)