---
title: " പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവർച്ച"
english_title: "theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222514/theft"
published_at: "2024-07-24T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0b92c7e715_Untitled-2-web.jpg"
keywords: []
---

#  പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവർച്ച

> **Lead Summary:** **പയ്യന്നൂര്‍: **കരിവെള്ളൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് വിലപിടിപ്പുള്ള മുൻവശത്തെ വാതിലും ഇരുനില വീടിൻ്റെ മുറികളിലെ ഏഴ് അലമാരകളും കുത്തിത്തുറന്ന മോഷ്ടാവ് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തി. ദേശീയപാതയിൽ കരിവെള്ളൂര്‍ ആണൂര്‍ ഗാലക്‌സി ഓഡിറ്റോറിയത്തിന് സമീപത്തെ റിട്ട. കാംകോ ജീവനക്കാരൻ പി.വി. മുരളീധരന്റെ വീട്ടിലാണ് കവര്‍ച്ച.

## Article Content

**പയ്യന്നൂര്‍: **കരിവെള്ളൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് വിലപിടിപ്പുള്ള മുൻവശത്തെ വാതിലും ഇരുനില വീടിൻ്റെ മുറികളിലെ ഏഴ് അലമാരകളും കുത്തിത്തുറന്ന മോഷ്ടാവ് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തി. ദേശീയപാതയിൽ കരിവെള്ളൂര്‍ ആണൂര്‍ ഗാലക്‌സി ഓഡിറ്റോറിയത്തിന് സമീപത്തെ റിട്ട. കാംകോ ജീവനക്കാരൻ പി.വി. മുരളീധരന്റെ വീട്ടിലാണ് കവര്‍ച്ച.

ഇന്ന് രാവിലെ 6.15 മണിയോടെയാണ് സംഭവം കണ്ടത്. മുരളീധരൻ്റെ ഭാര്യ ഗള്‍ഫിലുള്ള മകൻ്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാത്രി വീടുപൂട്ടി ഭാര്യാ സഹോദരിയുടെ ഏച്ചിക്കൊവ്വൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് മുരളീധരൻ പോയതായിരുന്നു. ഇന്ന് രാവിലെ 6.15 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. ഗേറ്റ് പൂട്ടിയ നിലയില്‍ത്തന്നെയായിരുന്നു. അതിനാല്‍ മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ടുനില വീടിൻ്റെ മുറികളിലെ ഏഴ് അലമാരകള്‍ കുത്തിത്തുറന്നു നശിപ്പിച്ച് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകളിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ മോഷ്ടാക്കൾ പരിശോധിച്ച് അവിടെ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. അലമാരകളെല്ലാം തകർത്ത നിലയിൽ ഉപയോഗശൂന്യമായിരിക്കുകയാണ്. വീട്ടിലെ ഇൻ്റർനെറ്റ് കണക്ഷൻ്റെ മോഡം തകർത്ത നിലയിലാണ്.

മോഷ്ടാക്കൾ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ ബുധനാഴ്ച വെള്ളൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ സി.രാധയുടെ വീട്ടിലും മോഷണ ശ്രമമുണ്ടായിരുന്നു.മുൻവശത്തെ വാതിൽ കുത്തി തുറന്ന മോഷ്ടാവ്മുറികളിലെ അലമാരകുത്തിപ്പൊളിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ടു വീട്ടിലെ സിസിടിവിയുടെ ക്യാമറയും ഹാര്‍ഡ് ഡിസ്‌ക്കുള്‍പ്പെടെ മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222514/theft)