---
title: "പഴയങ്ങാടിയിൽ പോലീസ് പരിശോധന കർശനമാക്കി, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി"
english_title: "police checking at pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22247/police-checking-at-pazhayangadi"
published_at: "2022-01-23T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecfb89cd503_33864dc2-5f0e-4509-9b5f-43c9577ad394.jpg"
keywords: []
---

# പഴയങ്ങാടിയിൽ പോലീസ് പരിശോധന കർശനമാക്കി, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

> **Lead Summary:** പഴയങ്ങാടിയിൽ പോലീസ് പരിശോധന കർശനമാക്കി. പഴയങ്ങാടി എസ്സ് ഐ കെ ഷാജുവിൻ്റെ നേത്യത്വത്തിലാണ് പോലിസ് പരിശോധന നടത്തുന്നത് നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദി നൽകിയിട്ടുള്ളു.

## Article Content

പഴയങ്ങാടിയിൽ പോലീസ് പരിശോധന കർശനമാക്കി. പഴയങ്ങാടി എസ്സ് ഐ കെ ഷാജുവിൻ്റെ നേത്യത്വത്തിലാണ് പോലിസ് പരിശോധന നടത്തുന്നത് നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദി നൽകിയിട്ടുള്ളു.

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . പഴയങ്ങാടി വഴി കടന്ന് പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്ത വാഹന യാത്രക്കാർ, മാസ്ക് ദരിക്കാത്തവർ എന്നിവർക്കെതിരെ നടപടി സ്വൂകരിച്ചു.അനാദിക്കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, മിൽക്ക് ബൂത്തുകൾ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ, എന്നിവ തുറന്ന് പ്രവർത്തിച്ചു..

ഹോട്ടലുകൾ, ബേക്കറികൾ എന്നിവ ഹോംഡെലിവറി നടത്തി. കോവിഡ് വ്യാപനം തടയാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പഴയങ്ങാടി എസ്സ് ഐ കെ ഷാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22247/police-checking-at-pazhayangadi)