---
title: "പെട്രോൾ പമ്പിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ യുവാവിനെതിരെ കേസ്"
english_title: "A case has been filed against the young man who broke into the petrol pump"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222467/a-case-has-been-filed-against-the-young-man-who-broke-into-the-petrol-pump"
published_at: "2024-07-24T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a092d75f11c_download.jpg"
keywords: []
---

# പെട്രോൾ പമ്പിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** **പയ്യന്നൂർ:** പാലക്കോട് എൻ.പി.പി ഫ്യുവൽസ് എന്ന സ്ഥാപനത്തിൽ നിന്നും പെട്രോൾ അടിച്ച പണം തിരിച്ചു ചോദിച്ചതിന് യുവാവ് പെട്രോൾ പമ്പിൻ്റെ ഓഫീസിൽ കയറി അക്രമം നടത്തി. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പെട്രോൾ പമ്പ് ഉടമ രാമന്തളി പാലക്കോട് സ്വദേശി നൂർ മദീനയിലെ എൻ.പി. പി. മുഹമ്മദ് അർഷാദിൻ്റെ പരാതിയിലാണ് രാമന്തളി പാലക്കോട് സ്വദേശി ഫവാസിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂർ:** പാലക്കോട് എൻ.പി.പി ഫ്യുവൽസ് എന്ന സ്ഥാപനത്തിൽ നിന്നും പെട്രോൾ അടിച്ച പണം തിരിച്ചു ചോദിച്ചതിന് യുവാവ് പെട്രോൾ പമ്പിൻ്റെ ഓഫീസിൽ കയറി അക്രമം നടത്തി. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പെട്രോൾ പമ്പ് ഉടമ രാമന്തളി പാലക്കോട് സ്വദേശി നൂർ മദീനയിലെ എൻ.പി. പി. മുഹമ്മദ് അർഷാദിൻ്റെ പരാതിയിലാണ് രാമന്തളി പാലക്കോട് സ്വദേശി ഫവാസിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിക്കാണ് സംഭവം. നേരത്തെ പെട്രോൾ അടിച്ച തുക ചോദിച്ചതിന് ഓഫീസിൽ കയറി കമ്പ്യൂട്ടറും പ്രിന്ററും അടിച്ചു തകർക്കുകയും ജീവനക്കാരുടെ രണ്ടു മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത‌ തായി പരാതിയിൽ പറയുന്നു. അക്രമത്തിൽ 70,000 രൂപയുടെ നഷ്ട മുണ്ടായെന്ന ഉടമയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222467/a-case-has-been-filed-against-the-young-man-who-broke-into-the-petrol-pump)