---
title: "തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന്  പ്രൗഢ സമാപനം; സലാമത്ത് നഗർ ഒന്നാം സ്ഥാനം നേടി"
english_title: "Thaliparamba Sector Literary Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222465/thaliparamba-sector-literary-festival"
published_at: "2024-07-24T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a091a8c0469_news-card.jpg"
keywords: []
---

# തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന്  പ്രൗഢ സമാപനം; സലാമത്ത് നഗർ ഒന്നാം സ്ഥാനം നേടി

> **Lead Summary:** **തളിപ്പറമ്പ :** എസ് എസ് എഫ് മുപ്പത്തിയൊന്നാമത് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് തളിപ്പറമ്പ വ്യാപാര ഭവനിൽ ഗംഭീരമായി സമാപിച്ചു. ജൂലൈ 20, 21 തിയ്യതികളിൽ നടന്ന മത്സരം 120 ലധികം കലാമത്സരങ്ങളിലായി 15 യൂണിറ്റുകളാണ് ഏറ്റുമുട്ടിയത്. ഇരുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ച സാഹിത്യോത്സവ് വേദിയിൽ ടീം സലാമത് നഗർ ഒന്നാം സ്ഥാനവും ടീം സുന്നി നഗർ രണ്ടാം സ്ഥാനവും ടീം ഏഴാം മൈൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**തളിപ്പറമ്പ :** എസ് എസ് എഫ് മുപ്പത്തിയൊന്നാമത് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് തളിപ്പറമ്പ വ്യാപാര ഭവനിൽ ഗംഭീരമായി സമാപിച്ചു. ജൂലൈ 20, 21 തിയ്യതികളിൽ നടന്ന മത്സരം 120 ലധികം കലാമത്സരങ്ങളിലായി 15 യൂണിറ്റുകളാണ് ഏറ്റുമുട്ടിയത്. ഇരുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ച സാഹിത്യോത്സവ് വേദിയിൽ ടീം സലാമത് നഗർ ഒന്നാം സ്ഥാനവും ടീം സുന്നി നഗർ രണ്ടാം സ്ഥാനവും ടീം ഏഴാം മൈൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന വേദി ഡെപ്യൂട്ടി തഹസിൽദാർ കെ വി അബ്ദുൽ റഷീദ് ഉൽഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത് സാലമത്ത് യൂണിറ്റ് പ്രസിഡന്റ്‌  സയ്യിദ് ഫള്ൽ തങ്ങൾ ഫൈനൽ റിസൾട്ട്‌ പ്രഖ്യാപനം നടത്തി. കലാപ്രതിഭ സർഗ്ഗപ്രതിഭ പുരസ്‌കാരങ്ങൾക്ക് യാസീൻ കുറ്റിക്കോൽ, മുബശ്ശിർ ഹസൻ കടമ്പേരി എന്നിവർ യഥാക്രമം അർഹരായി. സ്വാഗത സംഘം കൺവീനർ അബ്ദുൽ വാഹിദ് പനാമ, അസ്‌ലം അമാനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222465/thaliparamba-sector-literary-festival)