---
title: "തെയ്യം കലാകാരൻ കെ.കുമാരൻ നിര്യാതനായി"
english_title: "K KUMARAN"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222432/k-kumaran"
published_at: "2024-07-24T08:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0724ce5ccf_Untitled-2-web.jpg"
keywords: []
---

# തെയ്യം കലാകാരൻ കെ.കുമാരൻ നിര്യാതനായി

> **Lead Summary:** **മാട്ടൂല്‍: **പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക്ക്‌ലോര്‍ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍ നിര്യാതനായി.

## Article Content

**മാട്ടൂല്‍: **പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക്ക്‌ലോര്‍ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍ നിര്യാതനായി.

പ്രശസ്ത തെയ്യം കലാകാരനനും ആദ്യകാല ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവുമായ പരേതനായ കാഞ്ഞന്‍ പൂജാരിയുടെ മകനാണ്. അസുഖം ബാധിച്ച് കുറച്ചു നാളായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 9 മണിയോടുകൂടി വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഭാര്യ:ലക്ഷ്മി മടക്കുടിയന്‍. മക്കള്‍: മൃദുല, മജ്ഞുള, സ്മിത, മിനി. മരുമക്കള്‍: ഹരിദാസ് പുതിയതെരു, ബിനു കോട്ടക്കീല്‍, വിജേഷ് പാപ്പിനിശ്ശേരി, സുജിത്ത് കൊളച്ചേരി(എക്‌സൈസ്). സഹോദരങ്ങള്‍: പരേതനായ നാരായണന്‍, ലക്ഷ്മണന്‍ പൂജാരി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222432/k-kumaran)