---
title: "എസ്. ഇ. എസ് കോളേജും എക്സൈസ് ശ്രീകണ്ഠാപുരം റേഞ്ചാഫീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "anti-drug awareness program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222379/anti-drug-awareness-program"
published_at: "2024-07-23T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fdccc14b13_news-card.jpg"
keywords: []
---

# എസ്. ഇ. എസ് കോളേജും എക്സൈസ് ശ്രീകണ്ഠാപുരം റേഞ്ചാഫീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം:** എസ്. ഇ. എസ് കോളേജും ശ്രീകണ്ഠാപുരം റേഞ്ചാഫീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി SES കോളേജിൽ സംഘടിപ്പിച്ചു. കോളേജ് ക്ലബ്ബ് കൺവീനർ ഡോ.സുനിത ജോസഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

## Article Content

**ശ്രീകണ്ഠപുരം:** എസ്. ഇ. എസ് കോളേജും ശ്രീകണ്ഠാപുരം റേഞ്ചാഫീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി SES കോളേജിൽ സംഘടിപ്പിച്ചു. കോളേജ് ക്ലബ്ബ് കൺവീനർ ഡോ.സുനിത ജോസഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിൻ്റെ നേതൃത്വത്തിൽ ഏകപാത്ര നാടകമായ രസതന്ത്രം അസി:എക്സൈസ് ഇൻസ്പെക്ടർ ശ്രീ:പി.സി. പ്രഭുനാഥ് അവതരിപ്പിച്ചത് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും, കോളേജ് അദ്ധ്യാപകരുടെയും, വിദ്യാർഥികളുടെ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു.

തുടർന്ന് പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് കുമാർ പി.എ. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. അസി: എക്സൈസ് ഇൻസ്പെക്ടർ പി.സി.വാസുദേവൻ, ഡോ.സജേഷ് ടി.ജെ,  ആദിത്യൻ തിരുമന,ഡോ. സൗമ്യ മരിയ എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർഥികളും അധ്യാപകരുമടക്കം 300 പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222379/anti-drug-awareness-program)