---
title: "കണ്ണപുരം കയറ്റീലിൽ മരം കടപുഴകി റോഡ് തകർന്ന് ഒരാഴ്ചയായിട്ടും പരിഹാരം ഇല്ല"
english_title: "There is no solution even after a week of tree felling and road damage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222373/there-is-no-solution-even-after-a-week-of-tree-felling-and-road-damage"
published_at: "2024-07-23T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fd88250c2f_news-card.jpg"
keywords: []
---

# കണ്ണപുരം കയറ്റീലിൽ മരം കടപുഴകി റോഡ് തകർന്ന് ഒരാഴ്ചയായിട്ടും പരിഹാരം ഇല്ല

> **Lead Summary:** **കണ്ണപുരം:** കനത്ത മഴയിൽ കണ്ണപുരം കയറ്റീലിൽ തണൽ മരം കടപുഴകി റോഡ് തകർന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വേണ്ട പരിഹാരം കാണാതെ അധികൃതർ.മഴ ശക്തി പ്രാപിക്കുന്നതോടെ റോഡ് കൂടുതൽ തകർന്ന് പോകുന്ന അവസ്ഥയിലാണ്.

## Article Content

**കണ്ണപുരം:** കനത്ത മഴയിൽ കണ്ണപുരം കയറ്റീലിൽ തണൽ മരം കടപുഴകി റോഡ് തകർന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വേണ്ട പരിഹാരം കാണാതെ അധികൃതർ.മഴ ശക്തി പ്രാപിക്കുന്നതോടെ റോഡ് കൂടുതൽ തകർന്ന് പോകുന്ന അവസ്ഥയിലാണ്.

വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത് നിരവധി സ്കൂൾ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ്.യംഗ് ബ്രദേർസ് കയറ്റീൽ പ്രവർത്തകർ അധികൃതരെ വിവരം അറിയിച്ചിട്ടും ഇത് വരെ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222373/there-is-no-solution-even-after-a-week-of-tree-felling-and-road-damage)