---
title: "സവാരി ദി റിയൽ ട്രാവൽമേറ്റ് ഇനി പയ്യന്നൂരിലും"
english_title: "savary the real travelmate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222135/savary-the-real-travelmate"
published_at: "2024-07-22T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e91c921cc6_Untitled-2-web.jpg"
keywords: []
---

# സവാരി ദി റിയൽ ട്രാവൽമേറ്റ് ഇനി പയ്യന്നൂരിലും

> **Lead Summary:** **പയ്യന്നൂർ: **ടൂര്‍സ് ആന്‍ഡ് ട്രാവല്‍ മേഖലയില്‍ 3 വര്‍ഷം പിന്നിടുന്ന 'സവാരി ദി റിയല്‍ ട്രാവല്‍മേറ്റ് ' ന്‍റെ പുതിയ ഓഫീസ് പയ്യന്നൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. പിണറായിയില്‍ ഒരു കൂട്ടം യാത്ര പ്രേമികളായ ചെറുപ്പക്കാര്‍ നേതൃത്വം കൊടുക്കുന്ന സവാരി കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തും പ്രവര്‍ത്തനം നടത്തി വരുന്നു.

## Article Content

**പയ്യന്നൂർ: **ടൂര്‍സ് ആന്‍ഡ് ട്രാവല്‍ മേഖലയില്‍ 3 വര്‍ഷം പിന്നിടുന്ന 'സവാരി ദി റിയല്‍ ട്രാവല്‍മേറ്റ് ' ന്‍റെ പുതിയ ഓഫീസ് പയ്യന്നൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. പിണറായിയില്‍ ഒരു കൂട്ടം യാത്ര പ്രേമികളായ ചെറുപ്പക്കാര്‍ നേതൃത്വം കൊടുക്കുന്ന സവാരി കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തും പ്രവര്‍ത്തനം നടത്തി വരുന്നു.

യൂറോപ്പ്, റഷ്യ, കസാക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍, ചൈന, സിംഗപ്പൂര്‍, ദുബായ്, വിയറ്റ്നാം, കംബോഡിയ, , ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ, മാലിദ്വീപ് , ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ ആന്‍ഡമാന്‍, ലക്ഷദ്വീപ്, കാശ്മീര്‍ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കുമുള്ള നിരവധി ടൂര്‍ പാക്കേജുകള്‍ കുറഞ്ഞ ചിലവില്‍ ആണ് സവാരിയിലൂടെ ലഭ്യമാക്കുന്നത്. മലയാളി ടൂര്‍ മാനേജര്‍മാരുടെ സേവനം എല്ലാ യാത്രയിലും ഉറപ്പു വരുത്തുന്നു എന്നത് സവാരിയുടെ വലിയൊരു പ്രത്യേകതയാണ്.

ലേഡീസ് ഒണ്‍ലി ട്രിപ്പുകളും മറ്റു നിരവധി സീസണല്‍ പാക്കേജുകളും സവാരിയിലൂടെ യാത്രക്കാര്‍ക്ക് ഇതിനോടകം ലഭ്യമാണ്. മാടയിപ്പാറയും,ഏഴിമലയും, കുഞ്ഞിമംഗലം വെങ്കല ഗ്രാമവും,കവ്വായി കായലും ബേക്കല്‍ കോട്ടയുമുള്‍പ്പെടുന്ന ടൂറിസം സ്പോട്ടുകളെയും തെയ്യവും പൂരക്കളിയും ഉള്‍പ്പെടുന്ന വടക്കേ മലബാറിന്‍റെ സാംസ്കാരിക ചിഹ്നങ്ങളെയും ലോക യാത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തുക കൂടിയാണ് സവാരി പയ്യന്നൂരില്‍ ആരംഭിക്കുന്നത്തോടെ സാധ്യമാവുന്നത്.

സാധാരണക്കാരുടെ വിമാന യാത്രയെന്ന സ്വപ്നം നിറവേറ്റുക വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമായി സവാരിയുടെ ചിറകിലേറി പറന്നത് നൂറുകണക്കിന് പേരാണ്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഒരു വിദേശ യാത്ര എന്ന നിലയില്‍ മലേഷ്യയിലേക്കും ഒട്ടനവധി പേരാണ് സവാരി മുഖാന്തിരം യാത്ര ചെയ്തത്.

ഒട്ടേറെ സര്‍പ്രൈസുകളുമായി സവാരിയുടെ പുതിയ ബ്രാഞ്ച് പയ്യന്നൂരില്‍ 2024 ജൂലൈ 23 മുതല്‍ ആരംഭിക്കുകയാണ്. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ എം.വിജിന്‍ എംഎല്‍എ , പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ വി ലളിത എന്നിവര്‍ മുഖ്യാതിഥികളാവും. ഉദ്ഘാടന ദിവസം സ്പോട് ബുക്കിംഗ് ഓഫറിലൂടെ യാത്രാ പാക്കേജ് നിരക്കില്‍ ഇളവുകള്‍ നേടാനുള്ള സുവര്‍ണ്ണാവസരം ലഭ്യമാണ്. അന്നേ ദിവസം ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സൗജന്യ വിദേശ യാത്രയും സമ്മാനമായി നേടാം.

സി.എസ് ജൂലി (മാനേജിങ് പാര്‍ട്ണര്‍) , എം വി ശ്രീരാജ് , പി വിജില്‍ദാസ് , ഒ വിവേക് (പാര്‍ട്ണര്‍മാര്‍)എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222135/savary-the-real-travelmate)