---
title: "കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: " Farmers group organized Maniyur Village Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221894/farmers-group-organized-maniyur-village-convention"
published_at: "2024-07-22T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dcc5ab076e_news-card.jpg"
keywords: []
---

# കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചെക്കിക്കളം: **കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം കെ.സി.മനോജ് ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി.രാജൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.സജിത്ത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

**ചെക്കിക്കളം: **കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം കെ.സി.മനോജ് ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി.രാജൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.സജിത്ത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മയ്യിൽ ഏറിയ ജോ: സെക്രട്ടറി പി.ദിവാകരൻ, ഏറിയ കമ്മറ്റിയംഗം എം.കെ ലിജി എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വെച്ച് പച്ചക്കറി തൈകളുടെ വിതരണം മുതിർന്ന കർഷകനായ കുറ്റ്യാങ്കണ്ടി ഗോവിന്ദന് മുളകിൻ തൈ നൽകി കൊണ്ട് കെ.സി.മനോജ് നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221894/farmers-group-organized-maniyur-village-convention)