---
title: "രാമായണമാസാചരണത്തിന്റെ ഭാഗമായി ത്രിദിന രാമയണ സത്രം നടന്നു"
english_title: "A three-day Ramayana Satram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221855/a-three-day-ramayana-satram"
published_at: "2024-07-21T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d33939f0f7_news-card.jpg"
keywords: []
---

# രാമായണമാസാചരണത്തിന്റെ ഭാഗമായി ത്രിദിന രാമയണ സത്രം നടന്നു

> **Lead Summary:** രാമായണമാസാചരണത്തിന്റെ ഭാഗമായിമണ്ടൂർ തലക്കോടത്ത് ജ്യോതിഷ മഠത്തിന്റെ ആഭിമുഖ്യത്തിൽജ്യോതിഷ ആചാര്യൻ ഉണ്ണികൃഷ്ണൻ സാരഥി യുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ത്രിദിന രാമയണ സത്രം നടന്നത്. രാമായണ പാരായണം, പ്രഭാഷണം, എന്നിവ നടന്നു.

## Article Content

രാമായണമാസാചരണത്തിന്റെ ഭാഗമായിമണ്ടൂർ തലക്കോടത്ത് ജ്യോതിഷ മഠത്തിന്റെ ആഭിമുഖ്യത്തിൽജ്യോതിഷ ആചാര്യൻ ഉണ്ണികൃഷ്ണൻ സാരഥി യുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ത്രിദിന രാമയണ സത്രം നടന്നത്. രാമായണ പാരായണം, പ്രഭാഷണം, എന്നിവ നടന്നു.

ഞായറാഴ്ച നടന്ന സാംസ്കാരിക സദസ്സിൽ മാധ്യമപ്രവർത്തനത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ജ്യോതിഷാചാര്യൻ ഉണ്ണികൃഷ്ണൻ സാരഥി പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ സബി താരാപുരം അധ്യക്ഷനായി.

തലക്കോടത്ത് വായനശാലയിലേക്ക് നൽകിയ, രാമായണം പുസ്തകം സെക്രട്ടറി നിഷയും, രജിതയും ചേർന്ന് ഏറ്റുവാങ്ങി.അഡ്വക്കറ്റ് :പി പി കൃഷ്ണൻ, മധുസൂദനൻ ജോത്സ്യര്‍ , ജഗദീഷ് കമ്മത്ത്,സുമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221855/a-three-day-ramayana-satram)