---
title: "അമീബിക് മസ്തിഷ്കജ്വരം:  മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം"
english_title: "Amoebic encephalitis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221754/amoebic-encephalitis"
published_at: "2024-07-21T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc92a980d9_Untitled-2-web.jpg"
keywords: []
---

# അമീബിക് മസ്തിഷ്കജ്വരം:  മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം

> **Lead Summary:** **കോഴിക്കോട്:** അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം. കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി. കണ്ണൂരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വ്യക്തതയ്ക്കായി പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട് .

## Article Content

**കോഴിക്കോട്:** അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം. കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി. കണ്ണൂരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വ്യക്തതയ്ക്കായി പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട് .

പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജർമനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14 വയസ്സുകാരൻ നാളെ ആശുപത്രി വിട്ടേക്കും. കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞു എന്നതാണ് ഈ കുട്ടിയുടെ ചികിത്സയിൽ നിർണായകമായത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221754/amoebic-encephalitis)