---
title: "പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു"
english_title: "A celebration committee has been formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221747/a-celebration-committee-has-been-formed"
published_at: "2024-07-21T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc61def429_news-card.jpg"
keywords: []
---

# പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ ഒരു വ്യാഴവട്ടകാലത്തിനു ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു . 2025 ഫിബ്രവരി മാസത്തിലാണ് പന്ത്രണ്ട് വർഷത്തിലെ രിക്കൽ നടക്കുന്ന ഒറ്റക്കോല മഹോത്സവം നടക്കുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മുണ്ട്യക്കാവ്. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .

## Article Content

**തളിപ്പറമ്പ്: ** പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ ഒരു വ്യാഴവട്ടകാലത്തിനു ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു . 2025 ഫിബ്രവരി മാസത്തിലാണ് പന്ത്രണ്ട് വർഷത്തിലെ രിക്കൽ നടക്കുന്ന ഒറ്റക്കോല മഹോത്സവം നടക്കുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മുണ്ട്യക്കാവ്. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .

ദേവസ്വം ഭരണ സമിതി വൈസ് പ്രസിഡണ്ട് പി സുമേഷ്, ഭരണ സമിതി അംഗങ്ങളായ കെ രമേശൻ, പി മോഹനചന്ദ്രൻ , എന്നിവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി സി നാരായണൻ സ്വാഗതവും ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ടി ജയദേവൻ നന്ദിയും പറഞ്ഞു .

ഭാരവാഹികളായി സ്ഥാനീകൻ പി മോഹൻകുമാർ, കെ രമേശൻ, എം നാരായണൻ, കെ ലക്ഷ്മണൻ, എം കുമാരൻ, എം മനോഹരൻ, പി വിജയൻ (രക്ഷാധികാരികൾ) പി മോഹന ചന്ദ്രൻ ( ചെയർമാൻ), എം ജനാർദ്ദനൻ, ടി ജയദേവൻ, വി പുരുഷോത്തമൻ , എം തങ്കമണി ( വൈസ് ചെയർമാൻമാർ) യു ശശീന്ദ്രൻ (ജനറൽ കൺവീനർ) എം ഉണ്ണികൃഷ്ണൻ, പി ഗംഗാധരൻ, ടി ബാലകൃഷ്ണൻ, ശ്യാമള ശശീധരൻ (കൺവീനർമാർ) എ പി വത്സരാജൻ (ട്രഷറർ) സബ്ബ് കമ്മറ്റി കോ-ഓർഡിനേറ്റർമാരായി കെ രമേശൻ (ഫിനാൻസ്), ടി ബാലകൃഷ്ണൻ (ഭക്ഷണം) അഡ്വ: എം വിനോദ് രാഘവൻ (പബ്ലിസിറ്റി) പി രാജൻ (മീഡിയ) പി വിജേഷ് (വളണ്ടിയർ ) പി സുമേഷ് (പ്രോഗ്രാം) ടി വിനോദ് (ഡെക്കറേഷൻ) ടി പ്രമോദ് (മേലേരി ), എം രാജലക്ഷ്മി (വനിത) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221747/a-celebration-committee-has-been-formed)