---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം കർശനമാക്കി"
english_title: "kannur medical college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22168/kannur-medical-college"
published_at: "2022-01-22T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ec166487ef6_download (5).jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം കർശനമാക്കി

> **Lead Summary:** **കണ്ണൂർ (പരിയാരം) :** കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം കർശനമാക്കിയതായി പ്രിൻസിപ്പാൾ ഡോ കെ അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഒ.പി റജിസ്‌ട്രേഷൻ സമയം രാവിലെ 8 മണിമുതൽ 11 മണിവരെ ആയിരിക്കും.

## Article Content

**കണ്ണൂർ (പരിയാരം) :** കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം കർശനമാക്കിയതായി പ്രിൻസിപ്പാൾ ഡോ കെ അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഒ.പി റജിസ്‌ട്രേഷൻ സമയം രാവിലെ 8 മണിമുതൽ 11 മണിവരെ ആയിരിക്കും.

പ്രത്യേക ഫീവർ ക്ലിനിക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്നതിനാൽ പനി ലക്ഷണമുള്ളവർ ഈ ക്ലിനിക്കിൽ ചികിത്സ തേടേണ്ടതാണ്. മെഡിക്കൽ കോളേജിലും ആശുപത്രിയിലും എത്തുന്നവർ, എൻ-95 അല്ലെങ്കിൽ ഡബ്ൾ മാസ്‌ക്ക് ധരിക്കേണ്ടതാണ്. കൈകൾ സാനിറ്റൈസർ / സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കിയിരിക്കണം.

കോവിഡ് വ്യാപനം തടയുന്നതിന്, അസുഖം വരാതെ സൂക്ഷിക്കുന്നതിനൊപ്പം, അസുഖം വന്നാൽ ആർക്കും പകരാതിരിക്കുന്നതിനും കോവിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ കർശ നമായി പാലിക്കേണ്ടതുണ്ട്. സി കാറ്റഗറിയിൽ വരുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് എന്നതിനാൽ, കോവിഡ് അധികരിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ അത്തരം വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചതായും, കോവിഡേതര വിഭാഗത്തിലെ അടിയന്തിരമല്ലാത്ത സർജറികൾ തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കേണ്ടിവരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രിൻസിപ്പാളും സൂപ്രണ്ടും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22168/kannur-medical-college)