---
title: "നന്മ ചാരിറ്റബിൾ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സ സഹായ വിതരണവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "distribution of medical aid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221570/distribution-of-medical-aid"
published_at: "2024-07-20T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bd1ad74adf_news-card.jpg"
keywords: []
---

# നന്മ ചാരിറ്റബിൾ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സ സഹായ വിതരണവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂർ നന്മ ചാരിറ്റബിൾ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സ സഹായ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. പയ്യന്നൂർ ട്രേഡ് യൂണിയൻ സെൻ്ററിൽ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ നന്മ ചാരിറ്റബിൾ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സ സഹായ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. പയ്യന്നൂർ ട്രേഡ് യൂണിയൻ സെൻ്ററിൽ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.

കെ ഷൈജു, പ്രകാശൻ പയ്യന്നൂർ, കെ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലുള്ള വെള്ളൂർ ആലിങ്കീഴിലെ എൻ ഷൗക്കത്തലി, ചെറുവത്തൂർ കൊവ്വലിലെ ഷെരീഫ് കാരിയിൽ, കണ്ടങ്കാളിയിലെ ജയൻ പലേരി, കരൾ രോഗബാധിതനായ കരിവെള്ളൂർ പെരളം മാലാപ്പിലെ സുരേന്ദ്രൻ എന്നിവർക്കും വാഹന അപകടത്തിൽ മരണമടഞ്ഞ മട്ടന്നൂരിലെ സജീവൻ എന്നിവർക്കുമുള്ള സഹായങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഫിറ്റ്നസ് ട്രെയിനിങ് ആൻഡ് ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാമിൽ ഓണററി ഡോക്ടറേറ്റ് നേടിയ സജിമോൻ മട്ടന്നൂരിനെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221570/distribution-of-medical-aid)