---
title: "വീട്ടു മതിലിനു ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകി"
english_title: " A complaint was filed in the panchayat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221515/a-complaint-was-filed-in-the-panchayat"
published_at: "2024-07-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b9524aedda_news-card.jpg"
keywords: []
---

# വീട്ടു മതിലിനു ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകി

> **Lead Summary:** **മുയ്യം: **കാലവർഷം ശക്തി പ്രാപിച്ചപ്പോൾ അപകട ഭീഷണിയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്‌ അധികൃതർക്ക്‌ പരാതി നൽകി. മുയ്യം വരഡൂലിലെ ആർ പി അബ്ദുൾ സലാമാണ് കുറുമാത്തൂർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ വീട്ടു മതിലിനോട് ചേർന്ന് വളരുന്ന മരങ്ങൾ മുരിച്ച് നീക്കണമെന്നാണ് ആവശ്യം.

## Article Content

**മുയ്യം: **കാലവർഷം ശക്തി പ്രാപിച്ചപ്പോൾ അപകട ഭീഷണിയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്‌ അധികൃതർക്ക്‌ പരാതി നൽകി. മുയ്യം വരഡൂലിലെ ആർ പി അബ്ദുൾ സലാമാണ് കുറുമാത്തൂർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ വീട്ടു മതിലിനോട് ചേർന്ന് വളരുന്ന മരങ്ങൾ മുരിച്ച് നീക്കണമെന്നാണ് ആവശ്യം.

അയൽവാസിയുടെ പറമ്പിലെ മഹാഗണി മരത്തിന്റെയും തേക്ക് മരത്തിന്റെയും അടിഭാഗവും വേരുകളുമടക്കം മതിൽ ഇളക്കുംവിധം തടിച്ച് വീർത്തതോടെയാണ് അപകട ഭീഷണിയായത്. മതിലിന്റെ ഒരു ഭാഗം ഇപ്പോൾ തന്നെ തകർന്ന നിലയിലാണ്. ഇനിയും കൂടുതൽ അപകടം ഉണ്ടാകുന്നതിന് മുമ്പ് മരം മുറിക്കണമെന്നാണ് ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221515/a-complaint-was-filed-in-the-panchayat)