---
title: "വീട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: പത്തായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്"
english_title: "fine for the use of plastic "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22144/fine-for-the-use-of-plastic"
published_at: "2022-01-22T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebe42d7a17d_33864dc2-5f0e-4509-9b5f-43c9577ad394.jpg"
keywords: []
---

# വീട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: പത്തായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്

> **Lead Summary:** **പേരാവൂർ: **വീട്ടിൽ കൂടൽ ചടങ്ങിലെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനും പേരാവൂർ പഞ്ചായത്ത് അധികൃതർ ഉടമക്ക് നോട്ടീസ് നൽകി. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡ് വളയങ്ങാടിലാണ് ഉടമ മേലെടത്തു മുകേഷിന് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. ഉടമയിൽ നിന്ന് 10000 രൂപ പിഴ ഈടാക്കും.

## Article Content

**പേരാവൂർ: **വീട്ടിൽ കൂടൽ ചടങ്ങിലെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനും പേരാവൂർ പഞ്ചായത്ത് അധികൃതർ ഉടമക്ക് നോട്ടീസ് നൽകി. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡ് വളയങ്ങാടിലാണ് ഉടമ മേലെടത്തു മുകേഷിന് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. ഉടമയിൽ നിന്ന് 10000 രൂപ പിഴ ഈടാക്കും.

പഞ്ചായത്തിലെ സ്വകാര്യ-പൊതു ചടങ്ങുകൾ ഹരിത ചടങ്ങുകളാക്കി മാറ്റണമെന്നും നിരോധിത ഡിസ്പോസബിൾ വസ്തുക്കൾ ഉപയോഗിക്കരുത് എന്നുമുള്ള നിയമം ജനുവരി ഒന്നുമുതൽ കർശനമാക്കിയിട്ടുണ്ട്. വ്യാപകമായി മാലിന്യം കത്തിക്കുന്നത് പരാതി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22144/fine-for-the-use-of-plastic)