---
title: "സുധാകരൻ പറഞ്ഞാൽ കെ റെയിൽ സർവ്വേകല്ല് പട്ടാപ്പകൽ പിഴുതെറിയും: റിജിൽ മാക്കുറ്റി"
english_title: "rijil makkutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22143/rijil-makkutty"
published_at: "2022-01-22T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebe1d952ca5_33864dc2-5f0e-4509-9b5f-43c9577ad394.jpg"
keywords: []
---

# സുധാകരൻ പറഞ്ഞാൽ കെ റെയിൽ സർവ്വേകല്ല് പട്ടാപ്പകൽ പിഴുതെറിയും: റിജിൽ മാക്കുറ്റി

> **Lead Summary:** **കണ്ണൂർ: **കെ -റെയിൽ കോർപറേഷൻറെ സിൽവർ ലൈനിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നും ഗുണ്ടകളെ ഇറക്കിയും ജയിലറ കാട്ടിയും തങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റിയും ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസും കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കണ്ണൂർ: **കെ -റെയിൽ കോർപറേഷൻറെ സിൽവർ ലൈനിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നും ഗുണ്ടകളെ ഇറക്കിയും ജയിലറ കാട്ടിയും തങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റിയും ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസും കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആഹ്വാനം ചെയ്താൽ കെ-റെയിൽ സർവ്വേ കല്ല് പട്ടാപ്പകൽ തന്നെ പിഴുതെറിയും. മുഖ്യമന്ത്രിയല്ല ഏത് തമ്പുരാനായാലും അവർക്കെതിരെ എത്ര തല്ലിയൊതുക്കിയാലും ഞങ്ങളീ സമരവുമായി മുന്നോട്ടു പോവുമെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. തങ്ങളെ വളഞ്ഞിട്ട് ആക്രമിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെയും ബ്ലോക് പഞ്ചായത്ത് പ്രസിഡൻറുമാരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധം സംഘടിപ്പിക്കും.

കെ-റെയിൽ നടപ്പാക്കുന്നതിന് കിട്ടുന്ന കോടികളുടെ കമ്മീഷൻ പറ്റുന്നത് കൊണ്ട് സി.പി.എമ്മിനും ഡിവൈഎഫ്ഐക്കും സമരക്കാരെ തടയേണ്ടി വരും. സമരത്തിന് പാൻറിട്ടതാണ് ഇപ്പോൾ ജയരാജന് ആഗോള പ്രശ്നം. തങ്ങൾ നഗ്നതാപ്രദർശനമൊന്നും നടത്തിയിട്ടില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. പ്രതിഷേധത്തിനിടെ തങ്ങളെ പോലീസ് തടയുന്നത് മനസ്സിലാക്കാം. പോലീസിൻറെ പണി അവിടെ ഡിവൈഎഫ്ഐയാണ്എടുത്തത്. ഇത് പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്.

സമരത്തിനിടെ മോഷണം നടത്തുന്ന കവർച്ചാ സംഘമായി ഡിവൈഎഫ്ഐ മാറി. മാലയുടെ ഒരു ഭാഗം മാത്രമാണ് കിട്ടിയത്. തങ്ങളെ മർദ്ദിച്ചതിൽ ഡി.വൈ.എഫ്.ഐക്ക് പിന്തുണമായി വരുന്നത് സംഘ പരിവാറാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജറിന് തങ്ങൾക്കെതിരെ വ്യക്തിപരമായി വിദ്വേഷമുണ്ട്. സ്വർണ്ണക്കടത്ത് വിഷയത്തിൽ ശക്തമായ നിലപാട് എടുത്തതിനെതിരെ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഷാജറിന് വ്യക്തിപരമായ എതിർപ്പുണ്ടെന്നും മാക്കുറ്റി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22143/rijil-makkutty)