---
title: "ദിലീപ് വീണ്ടും അന്വേഷണ സംഘത്തിനു മുന്നിലേക്ക്; മൂന്നു ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല"
english_title: "dileep case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22141/dileep-case"
published_at: "2022-01-22T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebdf311ea9a_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# ദിലീപ് വീണ്ടും അന്വേഷണ സംഘത്തിനു മുന്നിലേക്ക്; മൂന്നു ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല

> **Lead Summary:** **കൊച്ചി:** നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി.

## Article Content

**കൊച്ചി:** നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി.

രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെ ദിലീപിനെയും മറ്റു പ്രതികളെയും അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ തീര്‍പ്പാക്കുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

ദിലീപിനെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ചോദ്യം ചെയ്യലിനായി ഏത് ഉപാധിയും അംഗീകരിക്കാന്‍ സന്നദ്ധമാണെന്ന് ദിലീപ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22141/dileep-case)