---
title: "സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായ പീഡനം: ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്"
english_title: "Physical and mental abuse for dowry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221327/physical-and-mental-abuse-for-dowry"
published_at: "2024-07-19T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a930170548_Untitled-2_web.jpg"
keywords: []
---

# സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായ പീഡനം: ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പുളിമ്പറമ്പില്‍ താമസിച്ചുവരുന്ന ചെറുകുളക്കാട്ടെ തെക്കന്‍ വീട്ടില്‍ നമിത ബെനഡിക്റ്റിന്റെ(26) പരാതിയിലാണ് ഭര്‍ത്താവ് ബക്കളം മടയിച്ചാലിലെ സജി നിവാസില്‍ സജിത്തിന്റെ പേരില്‍ കേസെടുത്തത്. 2018 മെയ്-28 ന് വിവാഹിതരായി ഒന്നിച്ച് താമസിച്ചുവരവെ പരസ്ത്രീബന്ധം ഉള്‍പ്പെടെ നടത്തിയതായും പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221327/physical-and-mental-abuse-for-dowry)