---
title: "തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നടപടി തിരുത്തുക; എൽ.ജി.എം.എൽ കലക്ട്രേറ്റ് ധർണ്ണ നാളെ, പി.എം.എ.സലാം ഉൽഘാടനം ചെയ്യും"
english_title: " LGML Collectorate march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221320/lgml-collectorate-march"
published_at: "2024-07-19T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a9126ef2c3_Untitled-2-web.jpg"
keywords: []
---

# തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നടപടി തിരുത്തുക; എൽ.ജി.എം.എൽ കലക്ട്രേറ്റ് ധർണ്ണ നാളെ, പി.എം.എ.സലാം ഉൽഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ: **തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നും തടഞ്ഞുവെച്ച ബജറ്റ് വിഹിതവും ട്രഷറിയിൽ നിന്ന് തിരിച്ചു നൽകിയ ബില്ലുകളുടെ തുകയും പ്രത്യേക വിഹിതമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവർമെൻറ് മെമ്പേഴ്സ് ലീഗ്(എൽ .ജി .എം . എൽ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനി)കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.

## Article Content

**കണ്ണൂർ: **തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നും തടഞ്ഞുവെച്ച ബജറ്റ് വിഹിതവും ട്രഷറിയിൽ നിന്ന് തിരിച്ചു നൽകിയ ബില്ലുകളുടെ തുകയും പ്രത്യേക വിഹിതമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവർമെൻറ് മെമ്പേഴ്സ് ലീഗ്(എൽ .ജി .എം . എൽ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനി)കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.

തടഞ്ഞുവെച്ച പെൻഷൻ അനുവദിക്കുക, ക്ഷേമ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുക ,തുടങ്ങിയ ആവശ്യങ്ങളുംഉന്നയിക്കുന്നുണ്ട്. കാലത്ത് 10മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ധർണ്ണ ഉദ്ഘാടനം ചെയ്യും.സംസ്ഥാന മുസ്ലിംലീഗ് ഭാരവാഹികളായ അബ്ദുറഹിമാൻ കല്ലായി, പി കെ അബ്ദുള്ള ഹാജി ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ.എൽ.ജി.എം.എൽ സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി നാദാപുരം പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221320/lgml-collectorate-march)