---
title: "കണ്ണൂരിൽ മഴയിൽ വൻ നാശനഷ്ട്ടം: മരം കടപുഴകി വീണ് വീടിനും വാഹനങ്ങൾക്കും കേടുപാട്"
english_title: "Heavy rains in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221301/heavy-rains-in-kannur"
published_at: "2024-07-19T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a862d3cf6d_news-card.jpg"
keywords: []
---

# കണ്ണൂരിൽ മഴയിൽ വൻ നാശനഷ്ട്ടം: മരം കടപുഴകി വീണ് വീടിനും വാഹനങ്ങൾക്കും കേടുപാട്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ മഴയിൽ വൻ നാശനഷ്ട്ടം: മരം കടപുഴകി വീണ് വീടിനും വാഹനങ്ങൾക്കും കേടുപാട്. ജില്ലയുടെ പല ഭാഗങ്ങളിലും രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മഴയോടൊപ്പം ദുരിതവും. പലയിടങ്ങളിലും പുഴകളും തൊടുകളും നിറഞ്ഞ് കവിഞ്ഞു, വീടുകളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിലായി. നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു.ഇങ്ങനെ തുടരുന്നു ദുരിതങ്ങൾ.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ മഴയിൽ വൻ നാശനഷ്ട്ടം: മരം കടപുഴകി വീണ് വീടിനും വാഹനങ്ങൾക്കും കേടുപാട്. ജില്ലയുടെ പല ഭാഗങ്ങളിലും രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മഴയോടൊപ്പം ദുരിതവും. പലയിടങ്ങളിലും പുഴകളും തൊടുകളും നിറഞ്ഞ് കവിഞ്ഞു, വീടുകളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിലായി. നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു.ഇങ്ങനെ തുടരുന്നു ദുരിതങ്ങൾ.

താവത്ത് വി പ്രശാന്തിന്റെ നിർത്തിയിട്ട കാറിനു മുകളിൽ മാവ് പൊരിഞ്ഞുവീണ് അപകടം. മരം വീടിനു മുകളിൽ തങ്ങിക്കിടന്നത് കൊണ്ട് കാർ പൂർണമായും തകർന്നില്ല. കൂടാതെ ചെറുകുന്ന് പുന്നച്ചേരി പി എച്ച് സി യിലെ ജീവനക്കാരൻ ശ്രീജേഷിന്റെ കാറിനു മുകളിൽ ജാതിമരം വീണു. പാളിയത്ത് വളപ്പിലെ ഫാത്തിമ സി എച്ചിന്റെ വീടിനു മുകളിൽ മരം വീണ് വീടിന് സാരമായ കേട്പാടുകൾ സംഭവിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221301/heavy-rains-in-kannur)