---
title: "കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: 26 കോളേജുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു"
english_title: "kannur university election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22127/kannur-university-election"
published_at: "2022-01-22T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebc1eb749db_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: 26 കോളേജുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ജനുവരി 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ എസ് എഫ് ഐയുടെ ഉജ്ജ്വല വിജയമാണ് ഉണ്ടായത്. 26 കോളേജുകളിൽ എസ് എഫ് ഐയുടെ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ എസ് യു, എം എസ് എഫ്, എബിവിപി, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകൾ സംയുക്തമായി സഖ്യം ചേർന്ന് പരിശ്രമിച്ചിട്ടും കോളേജുകളിൽ സ്ഥാനാർഥിയാവാൻ പോലും ആൾക്കാരെ ലഭിക്കാത്ത സാഹചര്യമാണ്.

## Article Content

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ജനുവരി 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ എസ് എഫ് ഐയുടെ ഉജ്ജ്വല വിജയമാണ് ഉണ്ടായത്. 26 കോളേജുകളിൽ എസ് എഫ് ഐയുടെ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ എസ് യു, എം എസ് എഫ്, എബിവിപി, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകൾ സംയുക്തമായി സഖ്യം ചേർന്ന് പരിശ്രമിച്ചിട്ടും കോളേജുകളിൽ സ്ഥാനാർഥിയാവാൻ പോലും ആൾക്കാരെ ലഭിക്കാത്ത സാഹചര്യമാണ്.

മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ്, തലശ്ശേരി ഗവ കോളേജ് ചൊക്ലി, പെരിങ്ങോം ഗവ കോളേജ് എന്നിവിടങ്ങളിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചു. ശ്രീകണ്ടാപുരം എസ് ഇ എസ് കോളേജിൽ യൂണിയൻ എസ് എഫ് ഐ വിജയിച്ചു കഴിഞ്ഞു, ചുരുക്കം ചില സീറ്റുകളിലേക്ക് മാത്രമാണ് ഇനി മത്സരം നടക്കുന്നത്.

മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യ കിരൺ, കരിവെള്ളൂർ നെസ്റ്റ്, എ ഡബ്ല്യൂ എച്ച് പയ്യന്നൂർ, ഐ ടി എം കോളേജ് മയ്യിൽ, പിലാത്തറ കോഓപറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐ എച് ആർ ഡി, ലാസ്യ പിലാത്തറ, മോറാഴ കോളേജ്, തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരങ്ങാട്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവം, ഔവ്വർ കോളേജ് തിമിരി, ഇ എം എസ് സ്മാരക ഐ എച് ആർ ഡി കോളേജ് ഇരിട്ടി, കൂത്തുപറമ്പ എം ഇ എസ് കോളേജ്, ഐ എച് ആർ ഡി കോളേജ് പിണറായി, ഐ എച്ച് ആർ ഡി കൂത്തുപറമ്പ, ആംസ്റ്റക്ക് കോളേജ് കല്ല്യാശ്ശേരി, ഗവ ബ്രണ്ണൻ ബി എഡ് കോളേജ് തലശ്ശേരി, ജേബീസ് ബി എഡ് കോളേജ് കുറ്റൂർ, പികെഎം കോളേജ് മടമ്പം, രാജീവ്‌ മെമ്മോറിയൽ ബി എഡ് കോളേജ് മട്ടന്നൂർ, എസ് ഇ എസ് സെൽഫ് ഫിനാൻസ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചു.

ഇതോടെ കണ്ണൂർ ജില്ലയിൽ മാത്രം എസ് എഫ് ഐക്ക് 33 കൗൺസിലർമാരെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 28ന് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച 26 കോളേജ് കഴിഞ്ഞാൽ ബാക്കി 14 കോളേജുകളിലാണ് സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22127/kannur-university-election)