---
title: "ബഡ്സ് സ്കൂളിലെ പുതുതായി ബാൻഡ് പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക്  യുണിഫോമിനുള്ള തുക കൈമാറി "
english_title: "Funds for uniforms"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221228/funds-for-uniforms"
published_at: "2024-07-19T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a4d061e715_news-card.jpg"
keywords: []
---

# ബഡ്സ് സ്കൂളിലെ പുതുതായി ബാൻഡ് പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക്  യുണിഫോമിനുള്ള തുക കൈമാറി 

> **Lead Summary:** **പാപ്പിനിശ്ശേരി :** ബി എൽ എം മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം ചുണ്ട ബഡ്സ് സ്കൂളിലെ പുതുതായി ബാൻഡ് പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് യുണിഫോമിനുള്ള തുക കൈമാറി.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ സൊസൈറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ ജ്യോതി പ്രകാശിൽ നിന്നും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി ഏറ്റുവാങ്ങി. ഒ വി വിജയൻ അധ്യക്ഷനായി.

## Article Content

**പാപ്പിനിശ്ശേരി :** ബി എൽ എം മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം ചുണ്ട ബഡ്സ് സ്കൂളിലെ പുതുതായി ബാൻഡ് പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് യുണിഫോമിനുള്ള തുക കൈമാറി.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ സൊസൈറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ ജ്യോതി പ്രകാശിൽ നിന്നും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി ഏറ്റുവാങ്ങി. ഒ വി വിജയൻ അധ്യക്ഷനായി.

കെ സിസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ മുഖ്യാതിഥിയായി ചടങ്ങിൽവച്ചു കണ്ണപുരം ചുണ്ട ശിശുമന്ദിരത്തിന്‌ ആവശ്യമായ ഗ്രൈൻഡർ മിക്സി ഷീബയ്ക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഇ നീതു,അധ്യാപിക എൻ സുധിന, സൊസൈറ്റി സ്റ്റേറ്റ് ഹെഡ് ഡി അനുറാം, സോണൽ ഹെഡ് പി ബി സുർജിത്ത്, ചെറുകുന്ന് ബ്രാഞ്ച് മാനേജർ കെ വി വിനീത്, കോർഡിനേറ്റർ ടി ഗോപകുമാർ, ടിവി പവിത്രൻ,കെ വി ഭാസ്കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221228/funds-for-uniforms)