---
title: "പെരുവാമ്പ പുഴയിൽ കാണാതായ വയോധികയ്ക്കു വേണ്ടി തിരിച്ചിൽ തുടരുന്നു"
english_title: " The search continues for the missing elderly person"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221225/the-search-continues-for-the-missing-elderly-person"
published_at: "2024-07-19T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a48dfaab95_Untitled-2-web.jpg"
keywords: []
---

# പെരുവാമ്പ പുഴയിൽ കാണാതായ വയോധികയ്ക്കു വേണ്ടി തിരിച്ചിൽ തുടരുന്നു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലയിലെ എരമം കുറ്റൂരിലെ പെരുവാമ്പ പുഴയിൽ വയോധിക ഒഴുക്കിൽപ്പെട്ടെന്ന സംശയത്തെ തുടർന്ന് പെരിങ്ങോം പൊലിസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലയിലെ എരമം കുറ്റൂരിലെ പെരുവാമ്പ പുഴയിൽ വയോധിക ഒഴുക്കിൽപ്പെട്ടെന്ന സംശയത്തെ തുടർന്ന് പെരിങ്ങോം പൊലിസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി.

പെരുവാമ്പയിലെ കോടൂർ മാധവിയെ കണ്ടെത്താനാണ് തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ അടുത്ത വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തുള്ള പറമ്പിൽ നിന്ന് ഇവരുടെ കുട കണ്ടെത്തി.

ഇതിന് സമീപത്തു കൂടിയാണ് പെരുവാമ്പ പുഴ ഒഴുകുന്നത്. പുഴയുടെ സമീപത്തായി ഒരു കുളവുമുണ്ട്. പെരിങ്ങോം അഗ്നിശമന സേനയുടെ സ്കൂബ സംഘം കുളത്തിലും പെരുവാമ്പ പുഴയിലും തെരച്ചിൽ നടത്തിയെങ്കിലും മാധവിയെ കണ്ടെത്താൻ സാധിച്ചില്ല.

പ്രതികൂല കാലാവസ്ഥയും ഇരുട്ടും മൂലം രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221225/the-search-continues-for-the-missing-elderly-person)