---
title: "ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു"
english_title: "The house was destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221191/the-house-was-destroyed"
published_at: "2024-07-19T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2b8cb60ba_Untitled-2-web.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു

> **Lead Summary:** പയ്യന്നൂര്‍:ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.രാമന്തളി വടക്കുമ്പാട് പള്ളിക്കതോടിന് സമീപത്തെ കലശക്കാരത്തി സരസ്വതിയുടെ ഓടുമേഞ്ഞ വീടാണ് തകർന്നത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അപകടസമയത്ത് സരസ്വതിയും കുടുംബവും വീട്ടിലില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. വിവരമറിഞ്ഞ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

## Article Content

പയ്യന്നൂര്‍:ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.രാമന്തളി വടക്കുമ്പാട് പള്ളിക്കതോടിന് സമീപത്തെ കലശക്കാരത്തി സരസ്വതിയുടെ ഓടുമേഞ്ഞ വീടാണ് തകർന്നത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അപകടസമയത്ത് സരസ്വതിയും കുടുംബവും വീട്ടിലില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. വിവരമറിഞ്ഞ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221191/the-house-was-destroyed)