---
title: "24 കുപ്പി മദ്യവുമായി  ചുഴലി സ്വദേശിയായ റിട്ടയേഡ് എസ് ഐ എക്സൈസ് പിടിയിൽ"
english_title: "rit.s i was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22113/rits-i-was-arrested"
published_at: "2022-01-22T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eba7cc42b8f_Untitled-2 web.jpg"
keywords: []
---

# 24 കുപ്പി മദ്യവുമായി  ചുഴലി സ്വദേശിയായ റിട്ടയേഡ് എസ് ഐ എക്സൈസ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: ** തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ബാവുപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേര്‍ഡ് എസ് ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍.

## Article Content

**തളിപ്പറമ്പ്: ** തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ബാവുപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേര്‍ഡ് എസ് ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍.

12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും (24 കുപ്പി) കെ.എല്‍.59ഇ 9859 നമ്പര്‍ സ്‌കൂട്ടറും പിടിച്ചെടുത്തു. കടത്തിക്കൊണ്ടു വന്ന ചുഴലി സ്വദേശി റിട്ടയേര്‍ഡ് എസ് ഐ ഉണ്ണികൃഷ്ണന്‍( ഉണ്ണി പ്പോലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ അബ്കാരി കേസ് എടുത്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.ഷൈജു, പി.ആര്‍.വിനീത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22113/rits-i-was-arrested)