---
title: "കണ്ണൂരിൽ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി "
english_title: "School bus stuck in water in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221017/school-bus-stuck-in-water-in-kannur"
published_at: "2024-07-18T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669926eb91d7c_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി 

> **Lead Summary:** പാനൂർ: നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂർ കെ.കെ.വി - പി ആർ എം ഹയർസെക്കൻ്ററി സ്കൂൾ ബസാണ് മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നിരവധി കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്.

## Article Content

പാനൂർ: നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂർ കെ.കെ.വി - പി ആർ എം ഹയർസെക്കൻ്ററി സ്കൂൾ ബസാണ് മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നിരവധി കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്.

ജീവനക്കാരും ബസിലുണ്ടായിരുന്നു. നാട്ടുകാർ ബസ് പോകില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. വെള്ളക്കെട്ടിൽ കുടുങ്ങിയ ബസ്സിൽ നിന്നും കുട്ടികളെ ഇറക്കി മറ്റൊരു ബസ്സിൽ വീടെത്തിക്കുകയായിരുന്നു. ബസ് ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221017/school-bus-stuck-in-water-in-kannur)