---
title: "എൻജിഒ അസോസിയേഷൻ തളിപ്പറമ്പിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "n g o association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221010/n-g-o-association"
published_at: "2024-07-18T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66992498424d6_news-card.jpg"
keywords: []
---

# എൻജിഒ അസോസിയേഷൻ തളിപ്പറമ്പിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു. ജോയ് ഫ്രാന്‍സിസ്, അഷറഫ് ഇരിവേരി, പി. സി.സാബു എന്നിവര്‍ സംസാരിച്ചു.

ജസ്റ്റിന്‍ വര്‍ഗീസ് സ്വാഗതവും വി.പി.അഷറഫ് നന്ദിയും പറഞ്ഞു. ജെന്നിഫര്‍ വര്‍ഗീസ്, പി.വി.വിനോദ്, കെ.പി.സി.ഹാരിസ്, എം.ഇ.കെ.പ്രിയ, വി.വി.ശ്രീകാന്ത്, കെ.വി.പ്രശാന്തന്‍, ടി.ജി.ഷാജി, പി.അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനുസ്മരണ പരിപാടിയുടെ ഭാഗമായി ശ്രവണ- സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കാരക്കുണ്ട് ഡോണ്‍ ബോസ്‌കോ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221010/n-g-o-association)