---
title: "വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു"
english_title: "A case has been registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220965/a-case-has-been-registered"
published_at: "2024-07-18T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698ea19bc96c_Untitled-2_web.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **ഗ്രാമപഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറയിലെ മൂലക്കാട്ടില്‍ വീട്ടില്‍ സിജിമോള്‍ സെബാസ്റ്റിയന്റെ പരാതിയിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്: **ഗ്രാമപഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറയിലെ മൂലക്കാട്ടില്‍ വീട്ടില്‍ സിജിമോള്‍ സെബാസ്റ്റിയന്റെ പരാതിയിലാണ് കേസ്.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് (രാമപുരം) സി.പി.എം അംഗം ടി.പി.ശ്രീജയുടെയും ഭര്‍ത്താവ് ഫല്‍ഗുനന്റെയും നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മറ്റ് 12 പേരും ചേര്‍ന്ന് 16 ന് രാത്രി 7.45 ന് സിജിമോളുടെ വീട്ടില്‍ അതിക്രമിച്ചുകയറി അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.സിജിമോള്‍ ഒരു പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220965/a-case-has-been-registered)