---
title: "മട്ടന്നൂർ ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു: ഗതാഗതം പൂർണ്ണമായും നിരോധിച്ചു"
english_title: "Naikali: traffic was completely banned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220900/naikali-traffic-was-completely-banned"
published_at: "2024-07-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698b7a5dd913_news-card.jpg"
keywords: []
---

# മട്ടന്നൂർ ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു: ഗതാഗതം പൂർണ്ണമായും നിരോധിച്ചു

> **Lead Summary:** മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

## Article Content

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്കു പോകേണ്ടതാണ്. ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെ ആർ എഫ് ബി അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220900/naikali-traffic-was-completely-banned)