മയ്യില്‍: അക്കൗണ്ട് ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മാണിയൂര്‍ ചെക്കിക്കുളത്തെ അലിഫില്‍ എസ്.വി.മുഹമ്മദലിയാണ്(51) ഇത് സംബന്ധിച്ച് മയ്യില്‍ പോലീസില്‍ പരാതി നല്‍കിയത്.
എസ്.ബി.ഐയുടെ മയ്യില്‍ ശാഖയില്‍ മുഹമ്മദലിയുടെയും ഭാര്യയുടെയും പേരിലുള്ള 57066477801 എന്ന നമ്പറിലുള്ള സംയുക്ത അക്കൗണ്ടില്‍ നിന്ന് ജൂലായ്-14 നാണ് അജ്ഞാതന്‍ ഒരു ലക്ഷം രൂപ പിന്‍വലിച്ചത്. സംഭവത്തില്‍ മയ്യില്‍ പോലീസ് കേസെടുത്തു.
Complaint that Rs 1 lakh was lost from the bank account