തളിപ്പറമ്പ്: പരിയാരം വെള്ളാവിലെ മണിയാൽ കോക്കുന്ന മഹേശ്വരൻ നമ്പൂതിരി(74) നിര്യാതനായി. ഭാര്യ: നന്ദിനി ടീച്ചർ. റിട്ട: ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. ടി ടി കെ ദേവസ്വം, വെള്ളാവ് കാവ് ദക്ഷിണാ മൂർത്തി ക്ഷേത്രം ചെയർമാൻ, പനങ്ങാട്ടൂർ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു .

ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്ന പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . ഭാര്യ: നന്ദിനി എടയിക്കോത്ത് ഇല്ലം (റിട്ട: അധ്യാപിക, കുപ്പം എം എം യു പി സ്കുൾ ). മക്കൾ: ശിവദാസൻ (മാനേജർ ആക്സിസ് ബാങ്ക്), സവിത, ഗായത്രി. മരുമക്കൾ: നാരായണൻ ( ചാലക്കുടി), വിനോദ് നാരായണൻ (പുതുക്കാട്, തൃശൂർ), സരസ്വതി കോഴിക്കോട് (കേരള ഗ്രാമീൺ ബാങ്ക്, ഏഴോം).
maheshwaran namboothiri