---
title: "ജലച്ചായചിത്ര രചന, ഡിജിറ്റൽ ആർട്ട് മത്സരം 21ന് കണ്ണൂരിൽ"
english_title: "digital art competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220569/digital-art-competition"
published_at: "2024-07-17T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669742b72b473_Untitled-2-web.jpg"
keywords: []
---

# ജലച്ചായചിത്ര രചന, ഡിജിറ്റൽ ആർട്ട് മത്സരം 21ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **മുന്നാമത് വേൾഡ് മാർച്ചിന്റെ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരവും പൊതു വിഭാഗങ്ങൾക്കായി ഡിജിറ്റൽ ആർട്ട് മത്സരവും നടത്തുന്നു.

## Article Content

**കണ്ണൂർ: **മുന്നാമത് വേൾഡ് മാർച്ചിന്റെ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരവും പൊതു വിഭാഗങ്ങൾക്കായി ഡിജിറ്റൽ ആർട്ട് മത്സരവും നടത്തുന്നു.

ജൂലായ് 21 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ താവക്കര യു.പി.സ്കൂളിലാണ് പരിപാടി.എൽ.പി/യു.പി/ഹൈസ്കൂൾ/ഹയർ സെക്കന്ററി വിഭാഗങ്ങൾക്കാണ് ചിത്രരചന (ജലച്ചായം) മത്സരം.എൽ.പി.വിഭാഗത്തിലെ കുട്ടികൾക്ക് ക്രയോൺസ് ഉപയോഗിക്കാം.മത്സരാർത്ഥികൾക്ക് വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും.

ഡിജിറ്റൽ ആർട്ട് മത്സരാർത്ഥികൾ ലാപ്പ്ടോപ്പ്/ആൻഡ്രോയിഡ് ഫോൺ, ചാർജർ എന്നിവ കൊണ്ടു വരേണ്ടതാണ്.പങ്കെടുക്കുന്നവർ താഴെ പറയുന്ന നമ്പറിൽ പേര്, പഠിക്കുന്ന ക്ലാസ്സ്‌, സ്കൂളിന്റെ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ വാട്സ് ആപ് ആയി മാത്രം അപേക്ഷിക്കുക. വാട്സ് ആപ് നമ്പർ: ജലച്ചായം: 9895143100, ഡിജിറ്റൽ ആർട്ട്: 8921976155

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220569/digital-art-competition)