---
title: "കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു"
english_title: "Woman dies after falling into water in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220347/woman-dies-after-falling-into-water-in-kannur"
published_at: "2024-07-16T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66960ed11e0d4_Untitled-2-web.jpg"
keywords: []
---

# കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

> **Lead Summary:** കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്.

 കുഞ്ഞാമിനയെ കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. ജില്ലയിൽ ഇന്നലെ തുടങ്ങിയ മഴ പലയിടത്തും അതിശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കക്കാട് അടക്കം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായിട്ടുണ്ട്. മിക്കയിടത്തും മുട്ടറ്റമാണ് വെള്ളം. ആഴിക്കര അടക്കമുള്ള സ്ഥലങ്ങളിൽ കടൽക്ഷോഭവും രൂക്ഷമാണ്. ഇരിട്ടി, തളിപ്പറമ്പിൽ ഏത് നിമിഷവും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നേക്കാമെന്നാണ് വിവരം. പ്രധാനപ്പെട്ട നദികളൊക്കെ തന്നെ കരകവിഞ്ഞു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220347/woman-dies-after-falling-into-water-in-kannur)