---
title: "പ്രണാം മലബാർ  വിദ്യാഭ്യാസ ധനസഹായ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ 25 ന്"
english_title: "Last date to submit Pranam Malabar Education Funding Application is 25th July"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220291/last-date-to-submit-pranam-malabar-education-funding-application-is-25th-july"
published_at: "2024-07-16T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695f0506e31d_download_(2).jpg"
keywords: []
---

# പ്രണാം മലബാർ  വിദ്യാഭ്യാസ ധനസഹായ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ 25 ന്

> **Lead Summary:** കണ്ണൂർ : ഗ്ലോബൽ നായർ കൂട്ടായ്മയായ ദുബായിലെ പ്രണാം മലബാർ 2024 വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ നിർധന നമ്പ്യാർ/ നായർ മുന്നോക്ക കുടുംബത്തിലെ വിദ്യാർത്ഥി കൾക്കാണ് അർഹത.

## Article Content

കണ്ണൂർ : ഗ്ലോബൽ നായർ കൂട്ടായ്മയായ ദുബായിലെ പ്രണാം മലബാർ 2024 വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ നിർധന നമ്പ്യാർ/ നായർ മുന്നോക്ക കുടുംബത്തിലെ വിദ്യാർത്ഥി കൾക്കാണ് അർഹത.

ഈ അധ്യയന വർഷം ഉന്നതമാർക്കോടെ 10th / പ്ലസ് ടു പൂർത്തിയാക്കിയവർക്ക് തുടർ പഠനത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ത്തിനുമാണ് സഹായം നൽകുക. 2024 ജൂലൈ 25ന് മുൻപായി www.pranammalabar.com എന്ന ഓൺലൈൻ പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ക്കായി pranamedu@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലോ 00 971 50 454 7526 എന്ന വാട്ട്സ് ആപ് നമ്പറിൽ ശ്രീ ജയദേവൻ നമ്പ്യാരുമയോ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220291/last-date-to-submit-pranam-malabar-education-funding-application-is-25th-july)