---
title: "വിളയാങ്കോട് ദേശീയപാതയിൽ കാറും മഹീന്ദ്ര ഥാറും കൂട്ടിയിടിച്ച് അപകടം"
english_title: "A car and a Mahindra Thar collided with an accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220290/a-car-and-a-mahindra-thar-collided-with-an-accident"
published_at: "2024-07-16T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695efdf23a68_news-card.jpg"
keywords: []
---

# വിളയാങ്കോട് ദേശീയപാതയിൽ കാറും മഹീന്ദ്ര ഥാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** വിളയാങ്കോട് ദേശീയപാതയിൽ തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്. കാറും മഹീന്ദ്ര ഥാറും കൂട്ടിയിയിടിച്ചായിരുന്നു അപകടം. കുളപ്പുറം ഭാഗത്തു നിന്നു വരുന്ന കാർ തളിപ്പറമ്പ് ഭാഗത്തേക്ക് പോവാനായി ഹൈവേയിലേക്ക് കയറിയപ്പോൾ പിലാത്തറ ഭാഗത്തു നിന്ന് മഹിന്ദ്ര ഥാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

വിളയാങ്കോട് ദേശീയപാതയിൽ തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്. കാറും മഹീന്ദ്ര ഥാറും കൂട്ടിയിയിടിച്ചായിരുന്നു അപകടം. കുളപ്പുറം ഭാഗത്തു നിന്നു വരുന്ന കാർ തളിപ്പറമ്പ് ഭാഗത്തേക്ക് പോവാനായി ഹൈവേയിലേക്ക് കയറിയപ്പോൾ പിലാത്തറ ഭാഗത്തു നിന്ന് മഹിന്ദ്ര ഥാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സർവ്വീസ് റോഡിന് സമീപത്തെ ഡിവൈഡറിൽ തട്ടിയാണ് നിന്നത്. അപകടത്തിൽ കാർ യാത്രികൻ കുളപ്പുറം സ്വദേശി നാരായണന് പരിക്കു പറ്റി .ഇയാൾ പരിയാരം കണ്ണൂർ ഗവ.. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാറിൻ്റെ ഒരു ഭാഗം പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220290/a-car-and-a-mahindra-thar-collided-with-an-accident)