---
title: "എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220289/congratulations-to-the-students"
published_at: "2024-07-16T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695ee9061813_news-card.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** > കുറ്റ്യേരി സർവ്വീസ് സഹകരണ ബാങ്ക് 2023-24 വർഷത്തെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ കുറ്റ്യേരി ,ചെറിയൂർ ഗവ:ഹൈസ്കൂളുകൾക്കും ബാങ്കിൻ്റെ "വിദ്യാനിധി " നിക്ഷേപ പദ്ധതിയിൽ ഉയർന്ന നിക്ഷേപം നടത്തിയ കീർത്തന.എം (തലോറ ALP സ്കൂൾ) എന്നിവർക്ക് അനുമോദനം സംഘടിപ്പിച്ചു.

## Article Content

> കുറ്റ്യേരി സർവ്വീസ് സഹകരണ ബാങ്ക് 2023-24 വർഷത്തെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ കുറ്റ്യേരി ,ചെറിയൂർ ഗവ:ഹൈസ്കൂളുകൾക്കും ബാങ്കിൻ്റെ "വിദ്യാനിധി " നിക്ഷേപ പദ്ധതിയിൽ ഉയർന്ന നിക്ഷേപം നടത്തിയ കീർത്തന.എം (തലോറ ALP സ്കൂൾ) എന്നിവർക്ക് അനുമോദനം സംഘടിപ്പിച്ചു.

ബാങ്ക് പ്രസിഡണ്ട് സി. എച്ച്. വിജയൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ഷീബ മുഖ്യാഥിതിയായി സി. ബാലകൃഷ്ണൻ കെ.യം. പ്രവീൺ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു, ബേങ്ക് വൈസ് : പ്രസിഡണ്ട് ശ്രീ.പി.വി പത്മനാഭൻ സ്വാഗതവും ,പി.ബാലകൃഷ്ണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220289/congratulations-to-the-students)