---
title: "ജില്ലയില്‍ അതിതീവ്ര മഴയിലും കാലവര്‍ഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എം വി ജയരാജന്‍ "
english_title: " MV Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220227/mv-jayarajan"
published_at: "2024-07-15T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669549c3ca633_Untitled-2-web.jpg"
keywords: []
---

# ജില്ലയില്‍ അതിതീവ്ര മഴയിലും കാലവര്‍ഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എം വി ജയരാജന്‍ 

> **Lead Summary:** **കണ്ണൂര്‍: **ജില്ലയില്‍ അതിതീവ്ര മഴയിലും കാലവര്‍ഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു. വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവയ്‌ക്കെല്ലാം നാശം നേരിട്ടിട്ടുണ്ട്.

## Article Content

**കണ്ണൂര്‍: **ജില്ലയില്‍ അതിതീവ്ര മഴയിലും കാലവര്‍ഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു. വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവയ്‌ക്കെല്ലാം നാശം നേരിട്ടിട്ടുണ്ട്.

ചിലയിടങ്ങളില്‍ വെളളം കയറിയിട്ടുമുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മഴക്കെടുതിയില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. മാറ്റിപാര്‍പ്പിക്കുന്നന്നതിനും അവര്‍ക്ക് ആവശ്യമായ മറ്റ് സഹായവും നല്‍കണം. റോഡുകളിലും മറ്റും പൊട്ടിവീഴുന്ന മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കാന്‍ രംഗത്തിറങ്ങണം.

വിവിധ വകുപ്പുകള്‍ നടത്തുന്ന ദുരിതാശ്വാസ നടപടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണം. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടാവണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220227/mv-jayarajan)