---
title: "എസ് ഡി പി ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവുവിളക്ക് സ്ഥാപിച്ചു"
english_title: "A protest street lamp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220179/a-protest-street-lamp"
published_at: "2024-07-15T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66951c2c9dd57_news-card.jpg"
keywords: []
---

# എസ് ഡി പി ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവുവിളക്ക് സ്ഥാപിച്ചു

> **Lead Summary:** മാട്ടൂൽ മടക്കര എസ് ഡി പി ഐ ബ്രാഞ്ച് കമ്മറ്റി ആറാം വാർഡിൽ സ്ട്രീറ്റ് നമ്പർ 51റോഡിൽ പ്രതിഷേധ തെരുവ് വിളക്ക് സ്ഥാപിച്ചു. മദ്രസ വിദ്യാർത്തികളടക്കം നിരവതി ജനങ്ങൾ നടന്നു പോകുന്ന സ്ട്രീറ്റ് നമ്പർ 51റോഡ് രാത്രിയാകുമ്പോൾ പൂർണമായും ഇരുട്ടിലാണ്. തെരുവുനായ്ക്കളുടെ ശല്യവും ഏറെയാണ്.

## Article Content

മാട്ടൂൽ മടക്കര എസ് ഡി പി ഐ ബ്രാഞ്ച് കമ്മറ്റി ആറാം വാർഡിൽ സ്ട്രീറ്റ് നമ്പർ 51റോഡിൽ പ്രതിഷേധ തെരുവ് വിളക്ക് സ്ഥാപിച്ചു. മദ്രസ വിദ്യാർത്തികളടക്കം നിരവതി ജനങ്ങൾ നടന്നു പോകുന്ന സ്ട്രീറ്റ് നമ്പർ 51റോഡ് രാത്രിയാകുമ്പോൾ പൂർണമായും ഇരുട്ടിലാണ്. തെരുവുനായ്ക്കളുടെ ശല്യവും ഏറെയാണ്.

കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷൻ സമയത്ത് ഈ ഭാഗത്തുള്ള ജനങ്ങൾക്ക് ഇപ്പോഴത്തെ ലീഗിന്റെ വാർഡ്‌ മെമ്പർ കൊടുത്ത വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തെരുവ് വിളിക്കായിരുന്നു. വർഷം മൂന്നര കഴിഞ്ഞിട്ടും ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ അമർഷം നിലനിൽക്കുന്നതിനിടെയാണ് ബ്രാഞ്ച് കമ്മറ്റി ഇങ്ങനെയൊരു ലൈറ്റ് സ്ഥാപിച്ച് ജനങ്ങൾക്ക് ആശ്വാസമായത്. പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ്‌ അബ്ദുന്നാസർ, ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സുബൈർ, ഹാരിസ്, ഹംസ, അഷ്‌റഫ്‌, മിസ്ഹബ്, സയ്യിദ് തങ്ങൾ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220179/a-protest-street-lamp)