---
title: "ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി"
english_title: "kasargod, thrissur cpm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22014/kasargod-thrissur-cpm"
published_at: "2022-01-21T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea9ba85ec4e_2.jpg"
keywords: []
---

# ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി

> **Lead Summary:** **കാസര്‍ക്കോട്/തൃശൂര്‍: **സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. മൂന്നു ദിവസത്തെ സമ്മേളന പരിപാടികള്‍ രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കാനാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാലാണ് നാളെ സമ്മേളനം അവസാനിപ്പിക്കുന്നത്.

## Article Content

**കാസര്‍ക്കോട്/തൃശൂര്‍: **സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. മൂന്നു ദിവസത്തെ സമ്മേളന പരിപാടികള്‍ രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കാനാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാലാണ് നാളെ സമ്മേളനം അവസാനിപ്പിക്കുന്നത്.

കോവിഡ് വ്യാപനത്തിനിടെ സിപിഎംം സമ്മേളനങ്ങള്‍ നടത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കാസര്‍ക്കോട് ജില്ലാ സമ്മേളനം തുടങ്ങുന്നതിനു തൊട്ടു മുമ്പായി, നേരത്തെ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കലക്ടര്‍ പിന്‍വലിച്ചതും വിമര്‍ശിക്കപ്പെട്ടു.

ഇതിനു പിന്നാലെയാണ് സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം. 

ഇന്നു രാവിലെയാണ് രണ്ടു ജില്ലകളിലും സമ്മേളനത്തിനു തുടക്കമായത്. കാസര്‍ക്കോട് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തൃശൂരില്‍ പിബി അംഗം എംഎ ബേബിയായിരുന്നു ഉദ്ഘാടനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22014/kasargod-thrissur-cpm)