---
title: "കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി തുടങ്ങി"
english_title: "train services in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22011/train-services-in-kerala"
published_at: "2022-01-21T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea9a5345651_85015454-f9ee-4594-8b25-3acf49979d8b.jpg"
keywords: []
---

# കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി തുടങ്ങി

> **Lead Summary:** **കണ്ണൂർ : **കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടി സര്‍വ്വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കിത്തുടങ്ങി.

## Article Content

**കണ്ണൂർ : **കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടി സര്‍വ്വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കിത്തുടങ്ങി.

ജനുവരി 22 മുതല്‍ 30 വരെ കണ്ണൂർ വഴി കടന്ന് പോകുന്ന 16610 മംഗലാപുരം- കാലിക്കറ്റ് എക്സ്പ്രസ്സ്, 06481 കാലിക്കറ്റ് - കണ്ണൂർ എകസ്പ്രസ്സ്, 06469 കണ്ണൂർ - ചെറുവത്തൂർ എക്സ്പ്രസ്സ് എന്നിവയും ചെറുവത്തൂർ - മംഗലാപുരം എക്സ്പ്രസ്സ് ,തിരുവനന്തപുരം - നാഗർകോവിൽ എക്സ്പ്രസ്സ്, കോട്ടയം കൊല്ലം എക്സ്പ്രസ്സ്, കൊല്ലം തിരുവനന്തപുരം എക്സ്പ്രസ്സ് ,നാഗർകോവിൽ-കോട്ടയം എന്നിവയും ജനുവരി 22 മുതൽ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22011/train-services-in-kerala)